പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍
നവനാൾ പ്രാർത്ഥന: രണ്ടാം ദിവസം
ഓ പ്രിയ കുഞ്ഞു വിശുദ്ധേ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങൾക്കായി മാധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച് ഈ നൊവേനയിൽ അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങൾ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തിൽ നിന്ന് വാങ്ങി തരേണമേ. ആമ്മേൻ.
സമാപന പ്രാര്‍ത്ഥന
കുഞ്ഞുങ്ങളെപ്പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അരുളിചെയ്ത ഈശോയേ, ഹൃദയ ലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചു ത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്‍ഹരായി തീരുവാനും ഉള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.
ഓ ഈശോയെ, നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ. (വി. കൊച്ചുത്രേസ്യായുടെ പ്രാർത്ഥന)