വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: ആറാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍.

നവനാൾ പ്രാർത്ഥന: ആറാം ദിവസം

പ്രേഷിതരുടെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യേ, ഈ ലോകജീവിതത്തിന്റെ അവസാനം വരേയും മികച്ച പ്രേഷിതയായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. ‘വിളവധികം വേലക്കാരോ ചുരുക്കം’ എന്ന ക്രിസ്തുനാഥന്റെ വാക്കുകള്‍ അവിടുത്തെ തന്നെ ഓര്‍മ്മിപ്പിക്കേണമേ. ആത്മാക്കളെ നേടുന്നതില്‍ അങ്ങ് പ്രകടിപ്പിച്ചിട്ടുള്ള ഉത്സാഹം അത്ഭുതാവഹമാണ്, അതുപോലെ തന്നെ മാതൃകാപരവും. ദൈവത്തെ അറിയാത്തവരായി കഴിയുന്ന ലക്ഷക്കണക്കിന് ആത്മാക്കളെ നേടുന്നതിനും അതുവഴിയായി അവര്‍ ഈശോയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യേണ്ടതിനും അവിടുന്ന് ദൈവത്തോടു തന്നെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്തുവല്ലോ.

ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്കുവേണ്ടിയും ദൈവത്തോട് മാദ്ധ്യസ്ഥ്യം യാചിക്കേണമേ. പ്രത്യേകിച്ച്, ഈ നൊവേനയിലൂടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹം ദൈവത്തില്‍ നിന്ന് പ്രത്യേകമായവിധം കൃപകളുടെ രൂപത്തില്‍ വാങ്ങിത്തരേണമേ. ആമ്മേന്‍.

ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്കായി മാദ്ധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച്, ഈ നൊവേനയില്‍ അങ്ങയുടെ മാദ്ധ്യസ്ഥ്യത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തില്‍ നിന്ന് വാങ്ങിത്തരേണമേ. ആമ്മേന്‍.

ചിന്താവിഷയം

ആത്മാക്കളെ നേടുന്നതിലുള്ള ഉത്സാഹം. ആത്മാക്കളുടെ മാനസാന്തരത്തിനായി നമുക്ക് കൂട്ടായി പ്രവര്‍ത്തിക്കാം. ക്രിസ്തുസ്‌നേഹത്തിന് സാക്ഷ്യം നല്‍കാന്‍ ഈ ലോകജീവിതത്തിലെ ദിനങ്ങള്‍ മാത്രമേയുള്ളുവെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാം.

നിഷ്‌കളങ്കരായ ആത്മാക്കള്‍ക്കുവേണ്ടി ദൈവം കരുതിവച്ചിരിക്കുന്ന അതിമനോഹരമായ സ്വര്‍ഗ്ഗരാജ്യം ആത്മാവിലെ നേത്രങ്ങള്‍ കൊണ്ട് കാണാന്‍ ഞാനും ആഗ്രഹിക്കുന്നു.

മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കാവില്ല, രക്തം ചിന്താനോ സുവിശേഷം പ്രസംഗിക്കാനോ പഠിപ്പിക്കാനോ എനിക്ക് അറിയില്ല. പക്ഷേ, എന്താണ് പ്രധാനം? എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം, എല്ലവരേയും സ്‌നേഹിക്കാം. എന്റെ എളിയ പ്രവര്‍ത്തികളിലൂടെ, സഹനങ്ങളിലൂടെ ലോകം മുഴുവനാലും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയായി ദൈവം മാറുകയും ചെയ്യും.

സമാപന പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെപ്പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അരുളിച്ചെയ്ത ഈശോയേ, ഹൃദയലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്‍ഹരായിത്തീരുവാനുമുള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.