വിശുദ്ധ കൊച്ചു ത്രേസ്യായോടുള്ള നവനാൾ പ്രാർഥന: രണ്ടാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍

നവനാൾ പ്രാർഥന: രണ്ടാം ദിവസം

ഓ പ്രിയ കുഞ്ഞുവിശുദ്ധേ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങൾക്കായി മാധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച് ഈ നൊവേനയിൽ അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങൾ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തിൽനിന്ന് വാങ്ങിത്തരേണമേ. ആമ്മേൻ.

സമാപന പ്രാര്‍ഥന

കുഞ്ഞുങ്ങളെപ്പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ല എന്ന് അരുളിചെയ്ത ഈശോയേ, ഹൃദയലാളിത്യത്തോടും വിനയത്തോടുംകൂടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്‍ഹരായിത്തീരാനുമുള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.

ഓ ഈശോയെ, നിന്നിൽമാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ. (വി. കൊച്ചുത്രേസ്യായുടെ പ്രാർഥന)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.