വിശുദ്ധ കൊച്ചു ത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: രണ്ടാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍

നവനാൾ പ്രാർത്ഥന: രണ്ടാം ദിവസം

ഓ പ്രിയ കുഞ്ഞു വിശുദ്ധേ, ലോകത്തിന്റെ പാപം നിമിത്തം ഇപ്പോഴും രക്തം ചിന്തുന്ന ക്രൂശിതനായ ഈശോയെ നീ കാണുന്നുണ്ടല്ലോ. ഭൂമിയിലെ ആത്മാക്കളുടെ മൂല്യവും അവരെ രക്ഷിക്കുന്നതിനായി ചിന്തപ്പെടുന്ന തിരുരക്തത്തിന്റെ അമൂല്യതയും മറ്റാരെയുംകാൾ വ്യക്തമായി നിങ്ങൾക്ക് മനസിലാകുമല്ലോ. ക്രസ്തു ആർക്കു വേണ്ടി മരിച്ചോ അവരിൽ ഒരാളാണല്ലോ ഞാനും. ആയതിനാൽ അവിടുത്തെ തിരുരക്തത്തിന്റെ എല്ലാ നന്മയും ലഭിക്കുന്നതിനായി എനിക്കായി മാധ്യസ്ഥ്യം വഹിക്കണമേ.

ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങൾക്കായി മാധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച് ഈ നൊവേനയിൽ അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങൾ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തിൽ നിന്ന് വാങ്ങി തരേണമേ. ആമ്മേൻ.

ചിന്താവിഷയം

പാപം. ഈശോയെ അങ്ങയെ വേദനിപ്പിക്കുവാൻ എനിക്ക് ഒരിക്കലും ഇടയാകരുതേ. അതിനായുള്ള കൃപ മാത്രമാണ് ഞാൻ അങ്ങയോട് യാചിക്കുന്നത്. ഭയത്താലല്ല സ്നേഹത്താലാണ് ഒരു ആത്മാവ് ഏറ്റവും ചെറിയ തെറ്റുകൾ പോലും ഒഴിവാക്കുന്നത്. ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകളും എന്റെ ഓർമയിൽ ഉണ്ടെങ്കിലും ഞാൻ നിരാശനാവുകയില്ല. വേദനയാൽ ഹൃദയം വിങ്ങുമ്പോഴും എന്റെ വേദനകളെ ഞാൻ രക്ഷകന്റെ കൈകളിലേക്ക് നൽകും.

സമാപന പ്രാർത്ഥന

കുഞ്ഞുങ്ങളെ പോലെ നിങ്ങൾ ആകുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല എന്ന് അരുളിച്ചെയ്ത ഈശോയേ, ഹൃദയ ലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചു ത്രേസ്യയുടെ കാൽപ്പാടുകൾ പിഞ്ചെല്ലുവാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അർഹരായി തീരുവാനും ഉള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങൾ യാചിക്കുന്നു. ആമ്മേൻ.

‘ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ, എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ.’ (വി. കൊച്ചുത്രേസ്യായുടെ പ്രാർത്ഥന)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.