വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നൊവേന: ഒന്നാം ദിവസം 

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന

ഒന്നാം ദിവസം: സംഭവം

സെമിനാരിയിലെ ദൈവശാസ്ത്ര പഠന കാലത്ത്  കരോൾ വോയ്റ്റിലയെ ഒരുപാടു സ്വാധീനിച്ചിരുന്ന കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ പുസ്തകങ്ങൾ  അതു രചിക്കപ്പെട്ട സ്പാനിഷ് ഭാഷയിൽ തന്നെ വായിക്കാൻ അത്യധികം ആഗ്രഹിച്ചിരുന്നു. അതിനായി വളരെ പെട്ടന്നു തന്നെ സ്പാനിഷ് ഭാഷ സ്വയാത്തമാക്കുകയും പോളിഷ്  റേഡിയോയിൽ പ്രക്ഷേപണം ചെയ്യാൻ തന്റെ സ്പാനീഷ് അധ്യാപകനൊപ്പം അതു വിവർത്തനം ചെയ്യുകയും ചെയ്തു.

പ്രാർത്ഥന

ഓ പരിശുദ്ധ ത്രിത്വമേ, ജോൺ പോൾ രണ്ടാമൻ പാപ്പയെ തിരുസഭയ്ക്കു നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. പിതാവിന്റെ ആർദ്രതയും ക്രിസ്തുവിന്റെ കുരിശിന്റെ മഹത്വവും പരിശുദ്ധാത്മ സ്നേഹത്തിന്റെ പ്രഭയും വിളങ്ങി ശോഭിക്കാൻ വിശുദ്ധനെ അങ്ങു യോഗ്യനാക്കിയല്ലോ.

അങ്ങയുടെ  അനന്ത കാരുണ്യത്തിലും   പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മധ്യസ്ഥതയിലും പൂർണ്ണമായും ശരണപ്പെട്ടു, നല്ല ഇടയനായ യേശുവിന്റെ  പ്രതിരൂപമായി അവൻ തന്നെത്തന്നെ മാറുകയും അങ്ങുമായി നിത്യമായി ഒന്നായിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിശുദ്ധി ആണന്നു പഠിപ്പിക്കുകയും ചെയ്തുവല്ലോ.  അങ്ങു തിരുമനസ്സാകുന്നുവെങ്കിൽ വിശുദ്ധ ജോൺ പോൾ  പാപ്പയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക ) ഞങ്ങൾക്കു നേടിത്തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.