വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നൊവേന: രണ്ടാം ദിവസം

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന

രണ്ടാം ദിവസം: ജോൺ പോൾ രണ്ടാമൻ: മറ്റുള്ളവർക്കു വേണ്ടി നിലകൊണ്ട മനുഷ്യൻ 

നാസി പട്ടാളത്തിന്റെ കീഴിൽ പോളണ്ടിലെ ഒരു ഫാക്ടറിയിൽ  കരോൾ വോയ്റ്റില ജോലി ചെയ്യുന്ന കാലം. തന്റെ കുടെ ജോലി നോക്കുന്ന ഒരു സഹോദരനു കുഞ്ഞു ജനിച്ച വിവരം അറിഞ്ഞു. അവന്റെ ഭാര്യയോടുകൂടെ ആയിരിക്കാൻ സുഹൃത്ത് ആഗ്രഹിച്ച സമയം, പക്ഷേ  അവനു ജോലി രാത്രി ഷിഫ്റ്റായതിനാൽ പോകാൻ നിവൃത്തി ഇല്ലായിരുന്നു. പകൽ മുഴുവൻ ജോലി ചെയ്തു ക്ഷീണിച്ച കരോൾ വോയ്റ്റില ഈ സമയം തന്റെ കൂട്ടുകാരന്റെ സഹായത്തിനെത്തി. കൂട്ടുകാരനു വേണ്ടി ആ രാത്രി കരോൾ ജോലി ഏറ്റെടുത്തു, അങ്ങനെ അവനു തന്റെ ഭാര്യയോടും കുഞ്ഞിനോടും ഒപ്പം ചെലവഴിക്കാൻ  കഴിഞ്ഞു.ആ രാത്രി മുഴുവനും പിറ്റേന്നു പകലും വിശ്രമമില്ലാതെ കരോൾ അധ്വാനിച്ചു. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വയം സഹനങ്ങൾ ഏറ്റെടുക്കാൻ  സ്വയം സന്നദ്ധനായ വ്യക്തിയായിരുന്നു മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ.
പ്രാർത്ഥന

ഓ പരിശുദ്ധ ത്രിത്വമേ, ജോൺ പോൾ രണ്ടാമൻ പാപ്പയെ തിരുസഭയ്ക്കു നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. പിതാവിന്റെ ആർദ്രതയും ക്രിസ്തുവിന്റെ കുരിശിന്റെ മഹത്വവും പരിശുദ്ധാത്മ സ്നേഹത്തിന്റെ പ്രഭയും വിളങ്ങി ശോഭിക്കാൻ വിശുദ്ധനെ അങ്ങു യോഗ്യനാക്കിയല്ലോ.

അങ്ങയുടെ  അനന്ത കാരുണ്യത്തിലും   പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മധ്യസ്ഥതയിലും പൂർണ്ണമായും ശരണപ്പെട്ടു, നല്ല ഇടയനായ യേശുവിന്റെ  പ്രതിരൂപമായി അവൻ തന്നെത്തന്നെ മാറുകയും അങ്ങുമായി നിത്യമായി ഒന്നായിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിശുദ്ധി ആണന്നു പഠിപ്പിക്കുകയും ചെയ്തുവല്ലോ.  അങ്ങു തിരുമനസ്സാകുന്നുവെങ്കിൽ വിശുദ്ധ ജോൺ പോൾ  പാപ്പയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക ) ഞങ്ങൾക്കു നേടിത്തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.