വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നൊവേന

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

ജോൺ പോൾ രണ്ടാമൻ: രോഗികളുടെ കൂട്ടുകാരൻ

ക്രാക്കോവിലേ ആർച്ചുബിഷപ്പായിരുന്ന അവസരത്തിൽ നോമ്പു കാലത്ത്  അതിരൂപതയിലെ 35 രോഗികളെ സന്ദർശിക്കുമായിരുന്നു. കൂടാതെ പിതാവു  ഏതു ഇടവകയിൽ അജപാലന സന്ദർശനം നടത്തിയാലും അവിടെയുള്ള രോഗികളെ സന്ദർശിക്കുമായിരുന്നു. മഠങ്ങൾ സന്ദർശിക്കുമ്പോഴും രോഗികളായ സിസ്റ്ററ്റേഴ്സിനേയും സന്ദർശിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും കരോൾ മെത്രാൻ ശ്രദ്ധിച്ചിരുന്നു. അത്തരം ഒരവസരത്തിൽ സിസ്റ്റേഴ്സിനോടു പിതാവു പറഞ്ഞു:

“ഞാൻ യുവാവും ബലമുള്ളവനും, വിമാനത്തിൽ പറക്കുന്നവനും, പർവ്വതാരോഹനും ആണങ്കിലും ഞാൻ ഇപ്പോഴും ക്ഷീണിതനാകാറുണ്ട്. പക്ഷേ നിങ്ങളുടെ സഹനത്തിന്റെ സമ്പന്നത എനിക്കു കൂടുതൽ ശക്തി നൽകുന്നതിലും എന്റെ അതിരൂപതിയിലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുന്നതിലും നിർണ്ണായക സ്വാധീനം ചൊലുത്തുന്നു.”

പ്രാർത്ഥന

ഓ പരിശുദ്ധ ത്രിത്വമേ, ജോൺ പോൾ രണ്ടാമൻ പാപ്പയെ തിരുസഭയ്ക്കു നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. പിതാവിന്റെ ആർദ്രതയും ക്രിസ്തുവിന്റെ കുരിശിന്റെ മഹത്വവും പരിശുദ്ധാത്മ സ്നേഹത്തിന്റെ പ്രഭയും വിളങ്ങി ശോഭിക്കാൻ വിശുദ്ധനെ അങ്ങു യോഗ്യനാക്കിയല്ലോ.

അങ്ങയുടെ അനന്ത കാരുണ്യത്തിലും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മധ്യസ്ഥതയിലും പൂർണ്ണമായും ശരണപ്പെട്ടു, നല്ല ഇടയനായ യേശുവിന്റെ  പ്രതിരൂപമായി അവൻ തന്നെത്തന്നെ മാറുകയും അങ്ങുമായി നിത്യമായി ഒന്നായിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിശുദ്ധി ആണന്നു പഠിപ്പിക്കുകയും ചെയ്തുവല്ലോ. അങ്ങു തിരുമനസ്സാകുന്നുവെങ്കിൽ വിശുദ്ധ ജോൺ പോൾ പാപ്പയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) ഞങ്ങൾക്കു നേടിത്തരണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.