ആയുസിന്റെ ദിനങ്ങള്‍ ഇനിയെത്ര?

ജിന്‍സി സന്തോഷ്‌

“കർത്താവേ, അവസാനം എന്തെന്നും എന്റെ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ. എന്റെ ജീവിതം എത്ര ക്ഷണികമെന്ന് ഞാനറിയട്ടെ” (സങ്കീ. 39:4).

ആത്മാവാണ് ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ഈ ലോകത്തിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്ന സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നത് നിത്യജീവിതത്തിനായി ആത്മാവിനെ അണിയിച്ചൊരുക്കാനായിരിക്കണം. “ജീവിതം എന്നത് പ്രവർത്തനമാണ്. ഒന്നും ചെയ്യാതിരിക്കുന്നത് മരണവും” (ലെവിസ് മോറിസ്). ഒന്നും ചെയ്യാതിരുന്ന് മരിച്ചവരെപ്പോലെ ജീവിക്കാതെ എപ്പോഴും സത്കർമ്മങ്ങളിൽ പ്രവർത്തനനിരതരാകാം. “ജീവിതത്തെ സ്നേഹിക്കുന്നവൻ സമയത്തെ ദുർവ്യയം ചെയ്യരുത്” എന്ന ബഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകൾ ഓർക്കുക.

സമ്പാദിച്ചു മുന്നേറുന്ന ഈ ലോകത്തിൽ ജീവിതം സമ്മാനിച്ചു മുന്നേറാൻ പരിശ്രമിക്കാം. ആയുസ്ന്റെ നീളത്തേക്കാൾ കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത. “ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ” (സങ്കീ. 90:12).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.