പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി നവംബർ ഏഴിന് അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനമായി നവംബർ ഏഴ് ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 260 ദശലക്ഷം വിശ്വാസികൾക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കാനുള്ള അവസരമാണിത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ വ്യാപകമാണ്. പ്രത്യേകിച്ച് വടക്കേ ആഫ്രിക്കയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ. ഇതിൽ ഭൂരിഭാഗം പീഡനങ്ങളും സാമ്പത്തിക താൽപര്യങ്ങളാൽ ഉണ്ടാകുന്നതാണെന്ന് പൊന്തിഫിക്കൽ ചാരിറ്റി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഇന്റർനാഷണലിന്റെ പബ്ലിക് അഫയേഴ്സ് ആൻഡ് റിലീജിയസ് ഫ്രീഡം ഡയറക്ടർ മാർക്ക് റീഡ്മാൻ ക്രക്സിനോട് പറഞ്ഞു.

“പ്രാദേശികവും അന്തർദ്ദേശീയവുമായ ക്രിമിനൽ, ജിഹാദിസ്റ്റ് ഗ്രൂപ്പ് ദാരിദ്ര്യം, തൊഴിലില്ലായ്മ, അന്തർ-വർഗ്ഗീയസംഘർഷങ്ങൾ, ദുർബലമായ ഭരണകൂടഘടനകൾ, അഴിമതി എന്നീ സങ്കീർണ്ണമായ പ്രശ്നങ്ങളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന സഭക്കു വേണ്ടി പ്രാർത്ഥിക്കാനും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളിൽ പങ്കുചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

“ക്രിസ്തുവിന്റെ ശരീരം ഒന്നാണ്, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാർ കഷ്ടപ്പെടുമ്പോൾ ഞങ്ങൾ കഷ്ടപ്പെടുന്നു. ഈ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം” – അദ്ദേഹം ക്രക്സിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.