ജീവന്റെ സംസ്‌കാരത്തിനു സാക്ഷ്യം നല്‍കിയ വുമണ്‍സ് സെന്ററിനു അംഗീകാരവുമായി നോട്രേ ഡാം

നോട്രേ ഡാം സെന്റര്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് കള്‍ച്ചര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന സ്വദേശികള്‍ക്ക് നല്‍കുന്ന പുരസ്‌കാരം വുമണ്‍സ് കെയര്‍ സെന്റര്‍ ഫൗണ്ടേഷന്. ഞായറാഴ്ച്ചയാണ് പുരസ്‌കാരത്തിന് അര്‍ഹാരയവരെ പ്രഖ്യാപിച്ചത്. ജീവന്‍ സംരക്ഷണത്തിനും അതിനായുള്ള ബോധവത്കരണത്തിനും വുമണ്‍സ് സെന്റര്‍ നടത്തുന്ന ശ്രമങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

1984 ല്‍ ഇന്ത്യാനയിലെ സൗത്ത് ബെന്ടില്‍ ആരംഭിച്ച വുമണ്‍സ് കെയര്‍ സെന്റര്‍ പിന്നീട് രാജ്യത്തെ പതിനൊന്നു സംസ്ഥാനങ്ങളിലേയ്ക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 28 പ്രഗ്‌നന്‍സി റീസോഴ്‌സസ് സെന്ററുകളില്‍ നിന്നായി ഏകദേശം ഇരുപത്തി ആറായിരത്തോളം ഗര്‍ഭിണികള്‍ക്ക് സഹായം നല്‍കുവാന്‍ ഈ ഫൗണ്ടേഷനു കഴിയുന്നുണ്ട്. ‘ അമ്മമാര്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായി കാരുണ്യപൂര്‍വമുള്ള പരിപാലന പദ്ധതികള്‍ തയ്യാറാക്കുവാന്‍ വുമണ്‍സ് കെയര്‍ സെന്റര്‍ പരിശ്രമിക്കുന്നു. പ്രവര്‍ത്തികളിലൂടെയും സാക്ഷ്യങ്ങളിലൂടെയും അഗാധമായ സ്‌നേഹത്തിലൂടെയും ജീവന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ഈ സംഘടന.’   സെന്റര്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

1995 -ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷമാണു ഈ അവാര്‍ഡ് നല്‍കി തുടങ്ങിയത്. ചാക്രിക ലേഖനത്തിന്റെ പേരില്‍ തന്നെ നല്‍കപ്പെടുന്ന ഈ പുരസ്‌കാരം അമേരിക്കയിലെ ഏറ്റവും വലിയ പ്രോ ലൈഫ് പുരസ്‌കാരം ആണ്. കൃത്യമായ പ്ലാനിങ്ങുകള്‍ ഇല്ലാതെ ഗര്‍ഭിണികള്‍ ആകുന്നവര്‍ക്ക് കൗണ്‍സിലിംഗും മറ്റും നല്‍കി ഒരു അമ്മയാകുവാന്‍ അവരെ ഒരുക്കുക, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ, പരിരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി പദ്ധതികള്‍ വിഭാവനം ചെയ്യുക തുടങ്ങിയവയാണ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.