നോട്രഡാം കത്തീഡ്രൽ പഴയ രൂപത്തിൽ തന്നെ പുനർനിർമ്മിക്കും

തീപിടിത്തത്തിൽ കത്തി നശിച്ച ദൈവാലയത്തിന്റെ അതേ മാതൃകയിൽ തന്നെ നോട്രഡാം കത്തീഡ്രൽ പുനർ നിർമ്മിക്കുവാൻ തീരുമാനിച്ചതായി ഫ്രഞ്ച് ഭരണകൂടം. അഗ്നിബാധയില്‍ നശിച്ച മേല്‍ക്കൂരയ്ക്കും സ്തൂപികയ്ക്കും പകരം പുതിയ ഡിസൈനുകള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് ആണ് ഫ്രഞ്ച് ഭരണകൂടം വിശദീകരണം നൽകിയത്.

ദേവാലയം എങ്ങനെയായിരുന്നോ അങ്ങനെതന്നെ പണിയണമെന്നാണ് പൊതുഅഭിപ്രായമെന്ന് ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി റോസ്ലിന്‍ ബാഷ്ലെറ്റ് പറഞ്ഞു. 2019 ഏപ്രില്‍ 15 -നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ദൈവാലയം അഗ്നിക്കിരയായത്. ഈ ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു. കൂടാതെ ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൈവാലയം ഓരോ വർഷവും സന്ദർശിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.