തെറ്റുകൾ മാത്രം കാണുന്ന പോലീസുകാരെപ്പോലെ ആകരുത്: സെമിനാരി പരിശീലകരോട് സാംബിയ ബിഷപ്പ്

തെറ്റുകൾ മാത്രം കണ്ടെത്തുന്ന പോലീസുകാരെ പോലെ നിങ്ങൾ ആയിത്തീരരുതെന്നു സെമിനാരി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നവരോട് ആഹ്വാനം ചെയ്തു സാംബിയ ബിഷപ്പ് ബെഞ്ചമിൻ ഫിർ. വൈദികാർത്ഥികൾക്കൊപ്പം ഉള്ള യാത്ര ക്ഷമയോടെ ആയിരിക്കണം എന്നും കാരണം അവർ ദൈവത്തിനായി സേവനം ചെയ്യുവാൻ ഉള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രിയ പരിശീലകരെ, നിങ്ങളെ ഏല്പിച്ചിരിക്കുന്നു യുവാക്കള്‍ ഇതുവരെയും പൂർണ്ണരല്ല. അവർക്കു പരിശീലനം ലഭിച്ചു കഴിഞ്ഞിട്ടുമില്ല. എന്നാൽ അവർ ആയിരിക്കുന്ന സഭയുടെ അവർ രൂപപ്പെടുവാൻ സാധ്യത ഉണ്ട്. സഭയിലെ സുവിശേഷവൽക്കരണത്തിനു അതാവും ആവശ്യമായി വരുക. വൈദിക വിദ്യാര്‍ത്ഥികളോടൊപ്പം ഉള്ള യാത്രയിൽ പരിശീലകർ ഒരിക്കലും തെറ്റുകൾ മാത്രം കണ്ടെത്തി ശിക്ഷിക്കുന്ന പോലീസുകാരെപ്പോലെ  ആകരുത്. മറിച്ച്, അവർക്കു ആവശ്യമായ പിന്തുണ നൽകുന്നവരാകണം. ബിഷപ്പ് ഓർമിപ്പിച്ചു.

ഒരു സെമിനാരിക്കാരൻ രക്ഷപ്പെട്ടില്ലെങ്കിൽ അല്ലെങ്കിൽ പരാജയപ്പെട്ടു എങ്കിൽ അത് അവരുടെ മാത്രം പരാജയമല്ല മറിച്ച് നമ്മുടേത് കൂടെയാണ്. അവർ പരാജയപ്പെട്ടതിനാലാണ് സെമിനാരി വിട്ടു അവർ പോകുന്നത്. ദൈവം എല്ലാവരെയും തിരഞ്ഞെടുക്കണം എന്നില്ല. ചിലപ്പോൾ ചില അവസരങ്ങളിൽ ദൈവവിളി തിരിച്ചറിയുവാൻ പരാജയപ്പെടുകയാണെങ്കിൽ അവർ നല്ല മനുഷ്യരാണെന്നും എന്നാൽ ദൈവം മറ്റൊരു ദൗത്യം അവരെ ഭരമേല്പിച്ചിരിക്കുന്നു എന്നും പറഞ്ഞു മനസിലാക്കുവാൻ പരിശീലകർക്കു സാധിക്കണം എന്നും ബിഷപ്പ് ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.