11 വർഷങ്ങൾക്കു ശേഷം നോർവെയ്‌ക്കു ഒരു ബിഷപ്പ്

പതിനൊന്നു വർഷത്തിനുശേഷം മധ്യ നോർവേയിലെ കത്തോലിക്കാ സഭയ്ക്കായി ഒരു മെത്രാൻ സ്ഥാനം ഏൽക്കുന്നു. സിസ്റ്റർസിയൻ സന്യാസിയും ആത്മീയ എഴുത്തുകാരനുമായ ഫാ. എറിക് വർ‌ദാൻ ആണ് നോർവെയുടെ ബിഷപ്പായി സ്ഥാനം ഏൽക്കുന്നത്. ഒക്ടോബർ 3 ശനിയാഴ്ച ട്രോണ്ട്ഹൈമിലെ സെന്റ് ഒലാവ് കത്തീഡ്രലിൽ വച്ച് അദ്ദേഹത്തിൻറെ മെത്രാഭിഷേക ചടങ്ങുകൾ നടക്കും.

46 കാരനായ വർ‌ദാൻ ആധുനിക കാലത്ത് ട്രോണ്ട്ഹൈമിലെ ആദ്യത്തെ നോർവീജിയൻ വംശജനായ ബിഷപ്പ് കൂടിയാണ്. അദ്ദേഹത്തിന്റെ അഞ്ച് മുൻഗാമികൾ ജർമ്മൻകാരായിരുന്നു. വിശ്വാസികളെ അവർ ആയിരിക്കുന്ന സാഹചര്യത്തിന്റെ വ്യാപ്തിയിൽ പൂർണ്ണമായും അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ഒരു പ്രദേശമാണ് എന്ന് ഫാ. വർ‌ദാൻ വെളിപ്പെടുത്തി.

2015 മുതൽ 2019 വരെ ഇംഗ്ലണ്ടിലെ ലീസെസ്റ്റർഷെയറിലെ മൗണ്ട് സെന്റ് ബെർണാഡ് ആശ്രമത്തിലെ മഠാധിപതിയായിരുന്നു അദ്ദേഹം. തെക്കൻ നോർവേയിലെ ഒരു ലൂഥറൻ കുടുംബത്തിൽ ജനിച്ച വാർഡൻ 19-ാം വയസ്സിൽ കത്തോലിക്കാ മതം സ്വീകരിച്ചു. 2002 -ൽ സിസ്റ്റർ‌സിയൻ സന്യാസ സമൂഹത്തിൽ ചേർന്നു. 2011 -ൽ അദ്ദേഹം പുരോഹിതനായി. സന്യാസ ജീവിതം സ്വീകരിച്ചതിനു ശേഷം കേംബ്രിഡ്ജിലും റോമിലും അദ്ദേഹം പഠിച്ചു. 2011 മുതൽ 2013 വരെ റോമിലെ സെന്റ് അൻസെൽമിലെ പൊന്തിഫിക്കൽ അഥീനിയത്തിൽ സിറിയക് ഭാഷ, സന്യാസ ചരിത്രം, ക്രിസ്ത്യൻ നരവംശശാസ്ത്രം എന്നിവയുടെ പ്രൊഫസറായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.