കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനുള്ള ബിൽ നോർത്ത് ഡകോട്ട പിൻവലിച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളിൽ കുമ്പസാരത്തിലൂടെ വൈദികർക്ക് വെളിപ്പെട്ടു ലഭിക്കുന്ന വിവരങ്ങൾ നിയമസംവിധാനത്തിന്റെ മുൻപിൽ എത്തിക്കണമെന്ന് ശുപാർശ ചെയ്യുന്ന നോർത്ത് ഡകോട്ട ബിൽ പിൻവലിച്ചു. കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുമ്പോൾ കുമ്പസാര രഹസ്യങ്ങൾ പുറത്തുപറയുവാൻ പാടില്ല എന്ന സഭാനിയമവും അതിനെത്തുടർന്ന് പുരോഹിതന് ശിക്ഷാനടപടികളെ നേരിടേണ്ടിവരുമെന്നുമായിരുന്നു നോർത്ത് ഡകോട്ട ബില്ലിന്റെ മറ്റൊരു വശം. ബില്ലിന്റെ പിൻവലിക്കൽ സംബന്ധിച്ചുള്ള തീരുമാനത്തെ അമേരിക്കയിലെ സഭാധികാരികൾ സ്വാഗതം ചെയ്തു.

ഈ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെങ്കിലും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തെ നേരിടുന്നതിനും തടയുന്നതിനും സഭ എന്നും ഗവണ്മെന്റിന്റെ കൂടെയുണ്ടെന്നും ഫാർഗോ ബിഷപ്പ് ജോൺ ഫോൾഡ പറഞ്ഞു. നിയമം നടപ്പിൽ വരുത്തിയാൽ കത്തോലിക്കാവിശ്വാസികളുടെ ആചാരങ്ങളും പവിത്രമായ കുമ്പസാരത്തിന്റെ രഹസ്യാത്മകഭാവവും ചോർന്നുപോകുന്നതിനാൽ വിശ്വാസികൾക്ക് കൂദാശകൾ ശരിയായ രീതിയിൽ ആചരിക്കുവാൻ സാധിക്കുകയില്ല. അതിനാൽ തന്നെ വിശ്വാസത്തെയും ആചാരങ്ങളെയും സംബന്ധിച്ച് സർക്കാരിന്റെ ഇത്തരത്തിലുള്ള നടപടികളെ അനുകൂലിക്കുവാൻ സാധിക്കുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.