കക്കയിറച്ചി വിൽക്കുന്ന സ്ത്രീയുടെ വിശ്വാസം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു പക്ഷേ നിങ്ങളും ആ വീഡിയോ ശ്രദ്ധിച്ചു കാണും; ഫാദർ ജിസൺപോൾ വേങ്ങാശ്ശേരി പങ്കുവച്ചത്. വഴിയോരത്തിരുന്ന് കക്കയിറച്ചി വിൽക്കുന്ന വിജയമ്മ എന്ന സ്ത്രീയുടെ വിശ്വാസ തീക്ഷ്ണത വിവരിക്കുന്ന വീഡിയോ. വിജയമ്മ അക്രൈസ്തവയാണ്. എന്നാൽ ക്രിസ്തുവിൽ അപാരമായ വിശ്വാസമുണ്ട്. വഴിയോരത്തിരുന്ന് കച്ചവടം ചെയ്യുന്നതിനിടയിൽ ജപമാല കരങ്ങളിലേന്തി പ്രാർത്ഥിക്കുകയും ആവശ്യമുള്ളവർക്ക് ജപമാലയും കാശുരൂപവും നൽകി അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആരിൽ നിന്നും പണം വാങ്ങാതെയാണ് വിജയമ്മ ഭക്ത വസ്തുക്കൾ നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.

സത്യത്തിൽ ആ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. ക്രിസ്ത്യാനികൾ പോലും ഏറ്റുപറയാൻ മടിക്കുന്ന വിശ്വാസം വഴിയോരത്തിരുന്ന് തൻ്റെ പ്രവൃത്തികളിലൂടെ ജീവിച്ചു കാണിക്കുകയാണ് ആ അക്രൈസ്തവയായ സ്ത്രീ. എത്ര ആഴത്തിലായിരിക്കും ക്രിസ്തു ആ സ്ത്രീയിൽ വേരുറപ്പിച്ചിരിക്കുന്നത്?

ഒരിക്കൽ ഫരിസേയരോട് ക്രിസ്തു ചോദിക്കുന്നു:”നിങ്ങൾ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു?”. ക്രിസ്തു ദാവീദിൻ്റെ പുത്രനാണെന്നായിരുന്നു അവരുടെ മറുപടി. “ദാവീദ്‌ അവനെ കർത്താവേ എന്നുവിളിക്കുന്നുവെങ്കിൽ അവൻ അവന്റെ പുത്രനാകുന്നതെങ്ങനെ?”(മത്താ 22 :45) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറു ചോദ്യം. ആ ചോദ്യത്തിൻ്റെ ധ്വനി ഇങ്ങനെ വ്യാഖ്യാനിക്കാം:ദാവീദു പോലും കർത്താവേ എന്ന് വിളിച്ച് ആരാധിക്കുന്ന ക്രിസ്തുവിനെ എന്തുകൊണ്ട് നിങ്ങൾ അംഗീകരിക്കുന്നില്ല?

ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് അഭിമാനിക്കുന്ന നമ്മൾ ക്രിസ്തുവിനെ ഏറ്റുപറയാനും അവന് സാക്ഷ്യം നൽകാനും ശങ്കിക്കേണ്ടതില്ല. നമ്മുടെ വിശ്വാസവും  വിജയമ്മയുടെ വിശ്വാസവും  തമ്മിൽ എന്തുമാത്രം അന്തരമുണ്ടെന്ന് ഒന്ന് ചിന്തിച്ചുനോക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.