വിവാഹമോചനത്തോട് ‘നോ’ പറയാൻ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് ഫിലിപ്പീൻസ് മെത്രാന്മാർ

വിവാഹമോചനം എന്നത് കുടുംബത്തിനും കുട്ടികൾക്കും വിവാഹത്തിന്റെ പവിത്രതയ്ക്കും ഭരണഘടനയ്ക്കും എതിരായ കാര്യമാണ് എന്ന് ദമ്പതികളെ ഓർമ്മിപ്പിച്ചുകൊണ്ട് ഫിലിപ്പീൻസിലെ മെത്രാൻസമിതി. നിയമനിർമ്മാണത്തിൽ വിവാഹമോചനം ഇല്ലാത്ത ഒരു നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികളുടെ ഭാഗമായി ദമ്പതികളെ ബോധവൽക്കരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന പദ്ധതികളുടെ തുടക്കമായിട്ടാണ് മെത്രാന്മാർ വിശ്വാസികളെ പ്രത്യേകിച്ച്, യുവദമ്പതികളെ ഈ കാര്യം ഓർമ്മിപ്പിച്ചത്.

അടുത്തിടെ പൊതു വിവാഹമോചന പ്രചാരണവുമായി സെനറ്റർ റിസ ഹോണ്ടിവേറോസ് രംഗത്തെത്തിയിരുന്നു. “വിവാഹമോചനം ആളുകൾക്ക് യഥാർത്ഥവും അർത്ഥവത്തായതുമായ ബന്ധങ്ങൾ കണ്ടെത്താനുള്ള അവസരം പ്രദാനം ചെയ്യും” എന്നാണ് റിവ പ്രഖ്യാപിച്ചത്. ഇതിനെതിരെ വിശ്വാസികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കുടുംബന്ധങ്ങൾ കൂടുതൽ ഊഷ്‌മളമാക്കുവാനുള്ള പദ്ധതികളുമായി മെത്രാന്മാർ എത്തുന്നത്.

‘വിവാഹമോചനം കുട്ടികളെ സംരക്ഷിക്കുകയോ കുടുംബ ബന്ധങ്ങൾ ആഴപ്പെടുത്തുകയോ ചെയ്യുന്നില്ല. അത് സംരക്ഷണമല്ല, വിഭജനമാണ് സമ്മാനിക്കുന്നത്. ഫിലിപ്പൈൻസിൽ വിവാഹമോചനം നിയമവിധേയമാക്കുന്നത് പല കുടുംബങ്ങളെയും നാശത്തിലേയ്ക്ക് നയിക്കും. അതിനാൽ തന്നെ വിവാഹമോചനം അപകടകരവുമാണ്. അത് അനുവദിക്കരുത്’ – ബിഷപ്പുമാർ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.