ഈ പാറ പൊട്ടിക്കാമെന്നു കരുതി പലരും വന്നു; പക്ഷേ…

ആനന്ദ് കുര്യൻ, തെക്കേകരോട്ട്
ആനന്ദ് കുര്യൻ, തെക്കേകരോട്ട്

ഈ പാറ അങ്ങ് പൊട്ടിച്ചുകളഞ്ഞേക്കാം എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ 2000 വർഷത്തോളമായിട്ട് ചില ചേട്ടന്മാർ വന്നിരുന്നു. അവർക്കുള്ള കണ്ടം അവർ തന്നെ തയ്യാറാക്കി ആ വഴി ഓടി. ഇപ്പോള്‍ ചില അഭിനവ പാറപൊട്ടിക്കൽ വിദഗ്ധർ, ഇതങ്ങു മൊത്തത്തിൽ പൊട്ടിച്ചേക്കാം എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ആ ചേട്ടന്മാർ പൊക്കുന്ന കൂടം സ്വന്തം തലയിൽ തന്നെയാണ് അടിക്കുന്നതെന്നു മാത്രം. എന്താ ചെയ്യുക…

എണ്ണയിലിട്ട് വറുത്തുകോരുക, സിംഹത്തിനു മുന്നിൽ എറിഞ്ഞുകൊടുക്കുക, പച്ചയ്ക്ക് കത്തിക്കുക ഇജ്ജാതി പീഡനങ്ങളൊക്കെ കഴിഞ്ഞിട്ട് വന്ന് വീറോടെ നിൽക്കുന്ന തമ്പുരാന്റെ മൗതികശരീരത്തെയാണ് ഇവന്മാര് വാട്സ് ആപ്പ്, ഫേസ് ബുക്ക്‌ പോസ്റ്റുകൾ കൊണ്ട് അങ്ങ് തീർത്തുകളയാം എന്ന് സ്വപ്നം കാണുന്നത്. എന്താല്ലേ???

കത്തോലിക്കാ സഭ എന്ന് എവിടെയെങ്കിലും എഴുതിവച്ചത് കണ്ടിട്ടുണ്ടെങ്കിൽ, അത് പോയി വലിച്ചുകീറി കളയുന്ന ഒരുതരം പ്രത്യേക മാനസികരോഗം. ചികിത്സ കുറവാണ് കേട്ടോ ഈ രോഗത്തിന്!!!

ഏതെങ്കിലും ഒരു പെങ്കൊച്ചിന്റെ പുറകെ നടന്നിട്ട് അവള്‍ വളയാതെ വരുമ്പോള്‍ അവളെപ്പറ്റി മോശം പറഞ്ഞുനടക്കുന്ന, അതിൽ ആത്മരതി കണ്ടെത്തുന്ന പയ്യന്മാർ ഇല്ലേ? അവരുടെ അതേ മാനസികനിലയാണ് ഇവന്മാർക്ക്. കാരണം, ഇവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും വിശുദ്ധിയിലാണ് തിരുസഭ (കിട്ടാത്ത മുന്തിരി പുളിക്കും).

അവസാനമായി, പണ്ട് ആരോ പറഞ്ഞതുപോലെ, എന്റെ പൊന്നു സാറുമ്മാരേ, ഞങ്ങൾ കത്തോലിക്കർ 2000 വർഷം വിചാരിച്ചിട്ട് ഇത് തകർന്നിട്ടില്ല… എന്നാപ്പിന്നെ നിങ്ങള് ഒരു കൈ നോക്ക്…!

മക്കളേ, ഇത് കളം വേറെയാണ്. ഇവിടെ ഒരു ഹീറോ ബാക്ക്ഗ്രൗണ്ടിൽ ഉണ്ട്. സഭയെ നയിക്കുന്ന പരിശുദ്ധാത്മാവ്. നിങ്ങൾക്ക് മുട്ടിനില്‍ക്കാന്‍ പറ്റുമോ എന്ന് ചുമ്മാ നോക്ക്.. ആരും ചോദിക്കാനും പറയാനുമില്ലാ എന്നു വിചാരിച്ചു ചൊറിയാൻ വരരുത്.. അവൻ കറക്റ്റ് സമയത്ത് Massentry നടത്തിക്കൊള്ളും.

ആനന്ദ് കുര്യൻ, തെക്കേകരോട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.