കോവിഡ് 19: ഒരാഴ്ചയ്ക്കുള്ളിൽ കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെട്ടത് ഒൻപതു ബിഷപ്പുമാരുടെ ജീവൻ

കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഇടയിൽ കോവിഡ് മൂലം കത്തോലിക്കാ സഭയ്ക്ക് ഒൻപതു ബിഷപ്പുമാർ നഷ്ടപ്പെട്ടു. ജനുവരി എട്ടാം തീയതി മുതൽ 15 തീയതി വരെയുള്ള ദിവസങ്ങൾക്കിടയിലാണ് കോവിഡ് ബാധിതരായി ബിഷപ്പുമാർ മരണമടഞ്ഞത്. മരണമടഞ്ഞ ബിഷപ്പുമാരിൽ 53 മുതൽ 91 വയസുവരെ ഉള്ളവർ ഉൾപ്പെടുന്നു.

യൂറോപ്പില്‍ അഞ്ചു ബിഷപ്പുമാർ കോവിഡ് മൂലം മരണമടഞ്ഞു. പുതിയ കോവിഡ് വൈറസുകളുടെ കണ്ടെത്തലും വ്യാപനവും യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രങ്ങൾ കടുപ്പിക്കുന്നതിനു കാരണമായി. നാല് ബിഷപ്പുമാർ ഒരേ ദിവസം ആണ് മരണമടഞ്ഞത്. ഗ്ലാസ്‌ഗോയിലെ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയ, സാംബിയയിലെ മോൻസെയിലെ ബിഷപ്പ് മോസസ് ഹാമുങ്കോൾ, ഇറ്റലിയിലെ ഫാനോയിലെ 87 -കാരനായ ബിഷപ്പ് മരിയോ സെച്ചിനി, ബ്രസീലിലെ റിയോ ഡി ജനീറോയിലെ വിരമിച്ച ആർച്ച് ബിഷപ്പ് കർദിനാൾ യൂസബിയോ ഓസ്കാർ സ്കെയ്ഡ് എന്നിവരാണ് കോവിഡ് അസ്വസ്ഥതകളെ തുടർന്ന് ജനുവരി 13 -ന്  മരണമടഞ്ഞത്.

69 -കാരനായ ട്രൂജിലോയിലെ ബിഷപ്പ് കോസ്റ്റർ ഓസ്വാൾഡോ അസുവാജെ ജനുവരി എട്ടാം തീയതിയാണ് നിര്യാതനായത്. വെനസ്വേലയിൽ നിന്ന് കോവിഡ് ബാധിതനായി മരിക്കുന്ന ആദ്യ ബിഷപ്പാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.