‘ഓരോ നിമിഷവും വൈദികരെ അവർ ലക്‌ഷ്യം വെയ്ക്കുന്നു’: നൈജീരിയൻ വൈദികന്‍

പ്രാദേശിക ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും പുരോഹിതൻമാർ നേരിടുന്ന അപകടങ്ങളെക്കുറിച്ച് നൈജീരിയൻ വൈദികന്‍ ഫാ. ജോസഫ് ബാറ്റെർ ഫിഡെലിസ്‌ മുന്നറിയിപ്പ് നൽകി. ഓരോ നിമിഷവും പുരോഹിതൻമാരെ തീവ്രവാദികൾ ലക്‌ഷ്യം വെയ്ക്കുന്നു എന്നും നൈജീരിയയിൽ അത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“തുടക്കം മുതൽ ഞങ്ങൾ ഞങ്ങളുടെ ജനതയോടൊപ്പം താമസിക്കാൻ തീരുമാനിച്ചപ്പോൾ അത്തരമൊരു പ്രദേശത്ത് ഒരു പുരോഹിതൻ എന്നതിന്റെ അർഥം എന്താണെന്നു അറിയാമായിരുന്നു. ഞങ്ങൾക്ക് ജനത്തോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ട്. അവരുടെ ആത്മീയ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ഇടയിൽ പ്രവർത്തിക്കാനും അവരോടൊപ്പം പോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ മനോവീര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. പുരോഹിതൻമാർ ഇപ്പോഴും ആ ആളുകൾക്കിടയിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു,” -അദ്ദേഹം പറഞ്ഞു.

വൈദികാർത്ഥികളെയും വൈദികരെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ, ബോക്കോ ഹറാം അംഗങ്ങൾ എന്നിവർ നിരന്തരമായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നു. സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗത്തിന് ഇരയാക്കുകയോ ലൈംഗിക അടിമകളായി തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നു. വടക്കു കിഴക്കൻ നൈജീരിയയിൽ മുപ്പത് ലക്ഷത്തോളം ജനങ്ങൾ പലായനം ചെയ്തിട്ടുണ്ടെന്നു പഠനങ്ങൾ പറയുന്നു. വാഷിങ് ടൺ ഡി സി യിൽ നടന്ന അന്താരാഷ്ട്ര മത സ്വാതന്ത്ര്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.