രാജ്യങ്ങൾക്കു മേൽ മതവിശ്വാസം അടിച്ചേൽപ്പിക്കുന്നത് നിരർത്ഥകമാണ്: നൈജീരിയൻ ബിഷപ്പ്

200 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മതപരമായി വൈവിധ്യമാർന്ന രാജ്യത്തെ ഇസ്ലാമികവത്ക്കരിക്കാനോ ക്രിസ്ത്യൻവത്ക്കരിക്കാനോ ശ്രമിക്കുന്നത് നിരർത്ഥകമാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ നൈജീരിയൻ ബിഷപ്പ് ഇഗ്നേഷ്യസ് ആയു കൈഗാമ. ലാഗോസ് ആസ്ഥാനമായുള്ള ദിനപത്രമായ വാൻഗാർഡിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ഈ രാജ്യം ക്രിസ്ത്യാനികളുടേത്/ മുസ്ലിങ്ങളുടേത് എന്നുപറഞ്ഞ് വിഭജിക്കപ്പെട്ടിരിക്കുന്നു. മതത്തിനുമപ്പുറം എല്ലാ മതവിശ്വാസികൾക്കുമിടയിൽ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കപ്പെടണം എന്നതിനെക്കുറിച്ചും, എല്ലാവരും ഈ രാജ്യത്തിന്റെ ഭാഗമാണെന്നുമുള്ള ബോധ്യവും രാജ്യത്ത് സൗഹാർദ്ദത്തിന്റെ അന്തരീക്ഷം വളർത്തുവാൻ ഉപകരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നൈജീരിയയിൽ ക്രിസ്ത്യാനികൾ കൂടുതലുള്ളത് തെക്ക് ഭാഗത്താണ്. മുസ്ലിങ്ങൾ കൂടുതൽ വടക്ക് ഭാഗത്തും. ഇതിനിടയിലായി രാജ്യത്തെ സമാധാനം വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ അത് നടക്കുന്നില്ല. ഈ വിഭാഗങ്ങളിലായി 200 ദശലക്ഷത്തോളം ആളുകളുണ്ട്. ഇവരെ മുഴുവൻ ഏതെങ്കിലും ഒരു മതത്തിനു കീഴിൽ കൊണ്ടുവരുക എന്നത് ദൈവികപദ്ധതിയല്ല എന്നും ഓർക്കണം – ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.