നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ആർച്ചുബിഷപ്പ്

നൈജീരിയയിൽ കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോകുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അബുജയിലെ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഫാ. മാത്യു ഡാജോ എന്ന കത്തോലിക്കാ വൈദികനെ നവംബർ 22 -നാണ് തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചത്. അദ്ദേഹത്തിന്റെ ഇടവക ദൈവാലയം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിക്കൊണ്ടു പോകപ്പെട്ടവർ വളരെ വിഷമകരമായ ഒരു അവസ്ഥയിലൂടെയാണ് ആ ദിവസങ്ങളിൽ കടന്നു പോയത്. എങ്കിലും അവർ ഇപ്പോൾ സുരക്ഷിതരായിരിക്കുന്നതിൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. എന്നാൽ കത്തോലിക്കരെ തട്ടിക്കൊണ്ടുപോകുന്നത് ദരിദ്രരായവരെ വേദനിപ്പിക്കുന്നതായി സഭയുടെ ആത്മീയവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഉദ്ധരിച്ച് ആർച്ച് ബിഷപ്പ് പറഞ്ഞു.

ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ പാവപ്പെട്ടവരെ വളരെയധികം ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015 ജൂൺ മുതൽ നൈജീരിയയിലെ 12,000-ത്തിലധികം ക്രിസ്ത്യാനികൾ ഇസ്ലാമിക സ്റ്റേറ്റിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് നൈജീരിയൻ മനുഷ്യാവകാശ സംഘടനയായ റൂൾ ഓഫ് ലോയുടെ 2020 -ലെ റിപ്പോർട്ട് പറയുന്നു. അതേ റിപ്പോർട്ടിൽ 2020 ആദ്യ അഞ്ച് മാസങ്ങളിൽ 600 ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടതായി കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.