നൈജീരിയയില്‍ ക്രൈസ്തവ വംശഹത്യയ്ക്ക് അറുതിയില്ല! സര്‍ക്കാരില്‍ നിന്ന് ലഭിച്ച മറുപടി ഖേദകരമെന്ന് ബിഷപ്പ്

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം തുടരുന്നു. ഫുലാനി ഹെര്‍ഡ്‌മെന്റ് ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ നാല് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആറു മാസം ഗര്‍ഭിണിയായിരുന്നു കൊല്ലപ്പെട്ട മാര്‍ഗരറ്റ്. അഞ്ച വില്ലേജിലാണ് ദുരന്തം അരങ്ങേറിയത്. ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു മാര്‍ഗരറ്റ്.

അല്ലാഹു അക്ബര്‍ എന്ന് അക്രമികള്‍ ഉറക്കെ അലറുന്നുണ്ടായിരുന്നു. അവിശ്വാസികളെ ഞങ്ങള്‍ കൊല്ലും എന്നും അവര്‍ അലറുന്നുണ്ടായിരുന്നു. 46-കാരനായ തോമസും ഏഴു വയസുകാരനായ മകനുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. ഇരുവരെയും ശിരച്ഛേദം ചെയ്താണ് കൊലപ്പെടുത്തിയത്. ഒരു വൃദ്ധയാണ് മറ്റൊരു ഇര.

നാഷനല്‍ ക്രിസ്ത്യന്‍ എല്‍ഡേഴ്‌സ് ഫോറം അക്രമത്തെ അപലപിച്ചു. ബുഹാരി ഗവണ്‍മെന്റ് അക്രമം തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഏതു മതത്തില്‍ വിശ്വസിച്ചാലും നൈജീരിയക്കാരുടെ സുരക്ഷിതത്വവും സംരക്ഷണവും ഗവണ്‍മെന്റ് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ ഫോറം കുറ്റപ്പെടുത്തി.

ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദികളെ വിമര്‍ശിക്കാതെ ക്രൈസ്തവരെയാണ് പ്രാദേശിക ഭരണകൂടം വിമര്‍ശിക്കുന്നതെന്ന് നൈജീരിയയിലെ അബൂജ ആര്‍ച്ച്ബിഷപ്പ് ഇഗ്‌നേഷ്യസ് കൈകാമ പറഞ്ഞു. അതിക്രമം നടത്തിയവരെ വിമര്‍ശിക്കാതെ ഗോത്രങ്ങളുടെയും മതത്തിന്റെയും പേരിലാണ് അക്രമങ്ങള്‍ എന്നുപറഞ്ഞ് ഇരകളെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ അദ്ദേഹം അതീവദുഃഖം പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാരിന്റെ നിരീക്ഷണം എത്തിയില്ലായെന്നും ആര്‍ച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി. പോലീസ് ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ച മോശം മറുപടിയും അദ്ദേഹം പങ്കുവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.