നൈജീരിയയിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ കടുന സംസ്ഥാനത്തെ മൂന്ന് ഗ്രാമങ്ങളിൽ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. വടക്കൻ നൈജീരിയയിലെ കടുനയിലെ ഗിവ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഇഡാസുവിലെ കൗറൻ ഫാവ, മാർക്കെ, റിഹേയ എന്നീ ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.

നിരവധിപ്പേരുടെ സ്വത്തുക്കളും വീടുകളും വാഹനങ്ങളും കൃഷിയിടങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി. കടുനയിലെ സാൻഗോൺ കറ്റാഫ്, ചികുൻ, ബിർനിൻ ഗ്വാരി, ഇഗാബി, കൗരു എന്നീ പ്രദേശങ്ങളിലെ താമസക്കാരെയും കഴിഞ്ഞയാഴ്ച കൊള്ളക്കാർ കൊലപ്പെടുത്തിയിരുന്നു.

കടുനയിലെ ഗവർണർ നസീർ എൽ-റുഫായി ദുരിതബാധിതരുമായി ആശയവിനിമയം നടത്തുകയും ദുരിതാശ്വാസം നൽകുന്നതിന്റെ ഭാഗമായി ദുരിതബാധിത പ്രദേശങ്ങൾ വിലയിരുത്താൻ സംസ്ഥാന എമർജൻസി മാനേജ്‌മെന്റ് ഏജൻസിക്ക് ഉത്തരവിടുകയും ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് ബുഹാരി സംസ്ഥാനത്തെ ആക്രമണങ്ങളെ അപലപിക്കുകയും കൗറൻ ഫവ, മാർക്കെ, റിഹിയ എന്നിവിടങ്ങളിലെ സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.