ആഫ്രിക്കയില്‍ തട്ടിക്കൊണ്ടു പോയ മിഷനറി വൈദികനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു

ആഫ്രിക്കയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മിഷനറി വൈദികന്‍ തടവില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ മോചനം സാധ്യമാകുന്നതിനായി പ്രാര്‍ത്ഥിക്കണം എന്നും ആഫ്രിക്കയിലെ സഭാധികാരികള്‍ അറിയിച്ചു. ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റിയാണ് വത്തിക്കാന്‍ ന്യൂസ് ഏജന്‍സി ആയ ഏജന്‍സി ഫിദാസിന് ഈ വിവരം കൈമാറിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ 17 നാണ് ആഫ്രിക്കന്‍ മിഷന്‍ സമൂഹത്തില്‍ പെട്ട ഫാ. ജിജിയെ തട്ടിക്കൊണ്ടു പോയത്. തട്ടി കൊണ്ട് പോയതിനു ശേഷം അദ്ദേഹത്തിന്റെ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ജീവനോടെ ഉണ്ടോ എന്നു പോലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ധാരാളം ആളുകളും രംഗത്ത് എത്തിയിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുകയില്ല എന്നും അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റി അറിയിച്ചതായി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.