അടുത്ത വർഷം പാപ്പാ ബാള്‍ക്കന്‍ നാ‌ടുകൾ സന്ദർശിക്കും

ഫ്രാന്‍സിസ് പാപ്പാ അടുത്ത വർഷം തെക്കുകിഴക്കൻ യൂറോപ്യന്‍ നാടുകളായ ബള്‍ഗേറിയയും മാസിഡോണിയായും സന്ദര്‍ശിക്കും. മെയ് 5 മുതൽ 7 വരെ ആയിരിക്കും ഈ ബാള്‍ക്കന്‍ നാടുകളില്‍ പാപ്പായുടെ ഇടയസന്ദര്‍ശനമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ അഥവാ പ്രസ്സ് ഓഫീസിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തി.

ഈ അജപാലന സന്ദര്‍ശനത്തിന്‍റെ ആദ്യവേദി ബള്‍ഗേറിയ ആയിരിക്കും. മെയ് 5 ,6 തീയതികളിൽ ബള്‍ഗേറിയായുടെ തലസ്ഥാന നഗരിയായ സോഫിയയിലും ചരിത്രപ്രാധാന്യമുള്ള ത്രൈസ് പ്രദേശത്തെ റക്കോവ്സ്ക്കി പട്ടണത്തിലുമായിരിക്കും സന്ദര്‍ശനം നടത്തുക. യുഗൊസ്ലാവ്യയില്‍ നിന്ന് വേറിട്ട് രൂപം കൊണ്ട മാസിഡോണിയ റിപ്പബ്ലിക്കില്‍ പാപ്പാ എത്തുക മെയ്  ഏഴിനായിരിക്കും.

പാപ്പായുടെ ബള്‍ഗേറിയ സന്ദര്‍ശനം ദേശത്ത് സമാധാനം പരിപോഷിപ്പിക്കുന്നതിനും സഹിഷ്ണുതയുടെ വേദിയായി തുടരുന്നതിനും സഹായകമാകുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രാദേശിക കത്തോലിക്കാ മെത്രാന്മാര്‍ വിശ്വാസികളെ ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.