ഒന്നും മൂന്നും റാങ്കുകളുടെ തിളക്കത്തിൽ ഐശ്വര്യയും രഞ്ചിനും

എം.ജി യൂണിവേഴ്‌സിറ്റി എം.എ പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം കോഴ്‌സിൽ ഒന്നാം റാങ്ക് ഐശ്വര്യ സെബാസ്റ്റ്യനും മൂന്നാം റാങ്ക് രഞ്ചിൻ തരകനും കരസ്ഥമാക്കി. ഇരുവരും ലൈഫ് ഡേ ഓൺലൈൻ ന്യൂസ് പോർട്ടലിൽ ജേർണലിസ്റ്റുകളായി ജോലി ചെയ്തുവരികയാണ്.

മാധ്യമരംഗത്തെ പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിൽ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച മീഡിയ കോളേജുകളിൽ ഒന്നാണ് ഇത്. ഈ കോളേജിലെ 2019-2021 ബാച്ചിലെ വിദ്യാർത്ഥികളാണ് ഐശ്വര്യയും രഞ്ചിനും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈഫ് ഡേയിൽ സബ് എഡിറ്ററായി സേവനം ചെയ്തുവരികയാണ് ഐശ്വര്യ. ലൈഫ് ഡേയുടെ യുട്യൂബ് ചാനലിൽ വീഡിയോ എഡിറ്റർ ആണ് രഞ്ചിൻ.

ഇരുവർക്കും ലൈഫ് ഡേ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.