11 ജില്ലകളിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലും വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസം നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങൾ വീണ്ടും വെള്ളത്തിലായി. കോട്ടമൺപാറയിൽ കാര്യമായ മഴയില്ലെങ്കിലും കുരുമ്പൻമൂഴിയിൽ ശക്തമായ മഴയാണ്.

പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളപായമില്ലെന്നാണ് സൂചന. വരും മണിക്കൂറുകളിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.