ലഹരി ഭീകരതയ്‌ക്കെതിരെ ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ

കേരളസമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിഭീകരതയ്ക്കെതിരെ ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ രംഗത്ത്. ആദ്യസംരംഭം എന്ന നിലയിൽ ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച ചർച്ചാസമ്മേളനം ചാപ്ളെയിൻ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു.

“നശാ മുക്ത് ഭാരത് അഭിയാൻ” മാസ്റ്റർ ട്രെയ്നർമാരായ അഡ്വ. ചാർളി പോൾ, ഷിബിൻ ഷാജി വർഗീസ് എന്നിവർ വിഷയാവതരണ പ്രസംഗങ്ങൾ നടത്തി. ജനറൽ സെക്രട്ടറി ജോസഫ് ആഞ്ഞിപ്പറമ്പിൽ, അഡ്വ. റോയി ചാക്കോ, ലിഡ ജേക്കബ് ഐ.എ.എസ് എന്നിവർ പ്രസംഗിച്ചു.

ജോസഫ് ആഞ്ഞിപ്പറമ്പിൽ, ജനറൽ സെക്രട്ടറി, ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.