പുതുവർഷത്തെ കത്തോലിക്കാ രീതിയിൽ സ്വാഗതം ചെയ്യാം

ഫീദെസ് ന്യൂസ് സർവ്വീസിന്റെ (Fides News Service) 2017, ഒക്ടോബറിലെ കണക്കനുസരിച്ച് ലോകത്തിൽ 1.28 ബില്യൺ കത്തോലിക്കരാണ് ലോകത്തിലുള്ളത്.

മാർപാപ്പ മുതൽ മാമ്മോദീസാ സ്വീകരിച്ചു സഭയിൽ അംഗമായ ശിശുവരെ ഉൾപ്പെടുന്ന ഒരു വലിയ പരമ്പര. നമ്മളെല്ലാവരും അതുല്യരാണ്. നമ്മളെല്ലാവരും ക്രിസ്തുവിന്റെ മൗതീക ശരീരത്തിലെ അംഗങ്ങളാണ്. സ്നേഹത്തിന്റെ അളവുകോലിൽ നമ്മുടെ പ്രവർത്തികൾ വിധിക്കപ്പെടും. പുതുവത്സരത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഏതാനും വഴികളാണ് താഴെ പറയുക.

ദൈവത്തിന്റെ അമൂല്യമായ സൃഷ്ടിയാണ് ഞാൻ  എന്ന സത്യം ഒരിക്കലും മറക്കാതിരിക്കുക, ദൈവം ലോകത്തിനു സമ്മാനിച്ചിരിക്കുന്ന ഒരു വിശിഷ്ട സമ്മാനമാണു ഞാൻ തന്ന വ്യക്തി. ദൈവം തന്റെ ഉള്ളം കൈയ്യിൽ എന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

നി ആരായിരിക്കുന്നുവോ അല്ലങ്കിൽ നിന്റെ തനിമയിൽ സന്തോഷം കണ്ടെത്തുക. ദൈവം നിന്നെ സൃഷ്ടിച്ചു. അവിടുന്നു നിന്നെ സ്നേഹിക്കുന്നു.

നിന്റെ തിരഞ്ഞെടുക്കലുകൾ നിന്റെ ഉത്തരവാദിത്വമാണ്. ചിലപ്പോൾ നമ്മുടെ തിരഞ്ഞെടുക്കല്ലുകൾ നമ്മളെത്തന്നെ മുറിവേൽപ്പിക്കും. അവയെ ആശ്ലേഷിക്കുക, അവയിൽ നിന്നു പഠിക്കുക, മുമ്പോട്ടു പോവുക.

ദൈവത്തിനു നന്ദി പറയുക .

ചിലപ്പോൾ നമുക്കാവശ്യമുള്ളതും നാം നല്ലതെന്നു ചിന്തിക്കുന്നതും  ലഭിക്കാതിരിക്കുന്നതു ഒരനുഗ്രഹമാണ്. ദൈവത്തിൽ നീ ആശ്രയിച്ചാൽ, ഒരു വാതിലടയുമ്പോൾ അനേകം വാതിലുകൾ നിനക്കായി അവൻ തുറക്കുന്നതു കണ്ടു നീ അവനു നന്ദി പറയും.

നിന്റെ പ്രശ്നങ്ങൾക്കു പകരമായി എപ്പോഴും ദൈവം തന്ന അനുഗ്രഹങ്ങൾ ഓർക്കുക.

എപ്പോഴും ഏറ്റവും ശ്രേഷ്ഠമായതു ചെയ്യുക. ദൈവം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതു ഏറ്റവും നല്ലതാണ്.

പ്രാർത്ഥനയാണ് ഏറ്റവും ശക്തമായ ആയുധം. ആപത്കാലങ്ങളിൽ ഏറ്റവും ശക്തനായ സഹായി പ്രാർത്ഥനയാണ്.

കാര്യങ്ങൾ അതീവ ഗൗരവ്വമായി എടുത്തു ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്താതിരിക്കുക.

നീ ഒരു വ്യക്തി  –  ഞാൻ ഒരു വ്യക്തി  – നമ്മൾ എല്ലാവരും ഒന്നാണ് എന്ന സത്യം വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കും.

എല്ലായിടത്തും പ്രലോഭനങ്ങൾ ഉണ്ട്. അതിനോടു അരുതേ (NO) പറയാൻ പരിശീലിക്കുക

അയൽക്കാരൻ ആരുതന്നെ ആയാലും സഹായിക്കാൻ അമാന്ദിക്കരുത്.

വരുന്ന വർഷത്തിൽ നമ്മളെല്ലാവരും ഉയർച്ച താഴ്ചകൾ അനുഭവിക്കും. കത്തോലിക്കരെന്ന നിലയിൽ നമ്മളെ സംരക്ഷിക്കാൻ സഭ എന്ന പരിചയും, തിന്മയ്ക്കെതിരെ പോരാടാൻ മാലാഖമാരുടെയും വിശുദ്ധരുടെയും ഒരു വലിയ സൈന്യം നമുക്കു കൂട്ടിനുണ്ട്.

2018 ആരംഭിക്കുന്നതു ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആഘോഷിച്ചുകൊണ്ടാണ് അതിനാൽ  മാതൃഭക്തി ജീവിത ദിനചര്യയുടെ ഭാഗമാക്കുക

അവസാനമായി സ്വർഗ്ഗീയ അനുഭവം ഈ ഭൂമിയിൽ സന്നിഹിതമാക്കുന്ന പരിശുദ്ധ കുർബാന ഉണ്ട്. വി. കുർബാനയിൽ 2018 എന്ന നമ്മുടെ വർഷത്തെ ബന്ധിപ്പിച്ചാൽ ദൈവത്തിന്റെ അദൃശ്യകരം നമ്മുടെ ജീവിതത്തിൽ  ഭരണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.