വത്തിക്കാനിലെ വർഷാന്ത്യ-പുതുവത്സര പരിപാടികൾ

വത്തിക്കാനിൽ നടക്കുന്ന വർഷാന്ത്യ-പുതുവത്സര പരിപാടികളുടെ സമയക്രമങ്ങൾ വത്തിക്കാൻ മാധ്യമ വിഭാഗം പുറത്തു വിട്ടു. വർഷാന്ത്യപ്രാർത്ഥനയും കൃതജ്ഞതാ പ്രകാശനവും പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 9.30-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

പ്രാദേശിയ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 2.30-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് ഫ്രാൻസിസ് പാപ്പാ പുതുവത്സരത്തിലെ വിശുദ്ധ കുർബാന അർപ്പിക്കും. മദ്ധ്യാഹ്നം 12-മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 4.30-ന് അപ്പസ്തോലിക അരമനയിലെ താല്ക്കാലിക വേദിയിൽനിന്ന് ത്രികാലപ്രാർത്ഥന പരിപാടിയും നടത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.