2019 ലെടുത്ത പ്രതിജ്ഞകൾക്ക് പ്രോത്സാഹനം നൽകാനായി ന്യൂ ഇയർ ആപ്പ്

വ്യായാമം, ഭക്ഷണ നിയന്ത്രണം, ഭാരം കുറയ്ക്കൽ, ഉറക്ക നിയന്ത്രണം, പണം കൈകാര്യം ചെയ്യൽ എന്നീ കാര്യങ്ങളിലെല്ലാം പുത്തൻ തീരുമാനങ്ങൾ പുതു വർഷത്തിൽ എടുക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. എന്നാൽ പലപ്പോഴും ഈ തീരുമാനങ്ങൾ പൂർത്തിയാക്കാൻ  സാധിക്കാതെ പാതി വഴിയിൽ ഉപേക്ഷിക്കുന്നവരാണധികവും. എന്നാൽ പുതുവർഷത്തിൽ എടുത്ത തീരുമാനങ്ങൾ പൂർണ്ണമായും പാലിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

ആപ്പിൽ കാണിച്ചിരിക്കുന്ന ലിസ്റ്റിൽ നിന്ന് നമുക്ക് വേണ്ട ശീലങ്ങൾ ആദ്യം തിരഞ്ഞെടുക്കുക. ലിസ്റ്റിൽ ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. ഇതിനും പുറമേ നമുക്കില്ലാത്ത നല്ലശീലങ്ങൾ ഒരു ചലഞ്ചിന്റെ രൂപത്തിൽ നമുക്ക് നൽകുകയും ചെയ്യും. സമയം ക്രമീകരിച്ചു കഴിഞ്ഞാൽ ഇതേക്കുറിച്ച് ആപ്പ് യഥാസമയം വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കും.

എടുത്ത തീരുമാനങ്ങൾ എല്ലാം പ്രാവർത്തികമാക്കുക, നല്ല ശീലങ്ങൾക്ക് തുടക്കമിടുക, മോശം ശീലങ്ങൾക്ക് അന്ത്യം കുറിക്കുക എന്നിവയെല്ലാമാണ് ഈ ആപ്പിലൂടെ ലഭിക്കുന്ന ഗുണങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.