വത്തിക്കാനില്‍ പുതിയ വനിതാ സംഘം

വത്തിക്കാന്‍: സ്ത്രീകളുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും പരിഗണിക്കാന്‍ വത്തിക്കാനില്‍ പുതിയ വനിതാ സംഘം. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് 37 സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് വനിതാസംഘം രൂപീകരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം, മെഡിക്കല്‍ മേഖല, ദൈവശാസ്ത്രം, പൊളിറ്റിക്‌സ് എന്നീ മേഖലയിലുള്ളവരാണ് ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇറ്റലിയിലും മറ്റ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനവും അതിക്രമവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ വനിതാസംഘത്തിന് അനവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്ത്രീകള്‍ മാനിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയും പല അവസരത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രൊഫഷണല്‍ രംഗത്ത് അവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല. ലോകത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാന്‍ ഈ വനിതാ സംഘത്തിന് കഴിയട്ടെ എന്നാണ് വത്തിക്കാന്‍ ആശംസിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.