വാക്കുകള്‍ക്കോ, പ്രവൃത്തികള്‍ക്കോ സുവിശേഷം പ്രഘോഷിക്കാനാവാത്ത അവസരത്തില്‍ ചെയ്യേണ്ടതെന്തെന്ന് വ്യക്തമാക്കി ഇസ്താംബൂളിലെ നിയുക്ത അപ്പസ്‌തോലിക വികാര്‍

ഹാഗിയ സോഫിയ അടക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലിം മോസ്‌ക്കാക്കി മാറ്റുകയും തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുകയും ചെയ്യുന്ന തുര്‍ക്കിയിലെ ഇസ്താംബൂളിന്റെ നിയുക്ത അപ്പസ്‌തോലിക വികാര്‍ ഫാ. മാസ്സിമിലിയാനോ പാലിനുറോ ഇക്കഴിഞ്ഞ ദിവസം വിശ്വാസികള്‍ക്ക് നല്‍കിയ ഒരു സന്ദേശം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പം യേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് കത്തോലിക്കാ സഭയുടെ ദൗത്യമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഇസ്മിര്‍ മെട്രോപ്പൊളിറ്റന്‍ അതിരൂപതയിലാണ് തുര്‍ക്കിയിലെ തന്റെ പ്രേഷിതദൗത്യം ഫാ. മാസ്സിമിലിയാനോ ആരംഭിക്കുന്നത്. വിദേശമതമായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ തുര്‍ക്കി സംസ്‌കാരത്തോട് കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടതെന്നും ഇസ്താംബൂളിലെ കത്തോലിക്ക സമൂഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി സഭ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് പറഞ്ഞ ഫാ. മാസ്സിമിലിയാനോ, തുര്‍ക്കിയിലെ സുവിശേഷപ്രഘോഷണം ഭയം കൂടാതെ ചെയ്യേണ്ട അപകടകരമായ ദൗത്യമാണെന്ന കാര്യവും കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 18 -നായിരിക്കും നിയുക്ത അപ്പസ്‌തോലിക വികാര്‍ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍ വച്ച് ചുമതലയേല്‍ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.