ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയ്ക്ക് ഊഷ്മള സ്വീകരണം

ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ വത്തിക്കാൻ   സ്ഥാനപതിയായ ആർച്ചുബിഷപ്  ജാം ബാറ്റിസ്റ്റ ദി ക്വാത്രൊ ഡൽഹിയിൽ എത്തി.  ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് ( ഫെബ്രുവരി 16) എത്തിച്ചേർന്ന ആർച്ചുബിഷപ് ദി ക്വാത്രൊയ്ക്ക് ഊഷ്മമളമായ സ്വീകരണമാണ് ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. CBCl അധ്യക്ഷൻ കാർഡിനൽ ബസേലിയോസ് ക്ലിമിസ് ബൊക്ക നൽകി അദ്ദേഹത്തെ സ്വീകരിച്ചു . സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഡൽഹി ആർച്ചുബിഷപ് ഡോ: അനിൽ കൂട്ടോ എന്നിവർ ഷാളണിയിച്ചാണ് ആർച്ചുബിഷപ് ദി ക്വാത്രൊയ്ക്ക് സ്വാഗതമരുളിയത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വത്തിക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചുള്ള ദി ക്വാത്രൊയ്ക്ക് ആദ്യ എഷ്യൻ ദൗത്യമാണ് ഇന്ത്യയുടെയും  നേപ്പാളിന്റെയും വത്തിക്കാൻ പ്രതിനിധിയായി പ്രവർത്തിക്കുക എന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.