പോപ്പിന്റെ ഇമോജി!

ഇമോജി 20-ാം നൂറ്റാണ്ടിന്റെ ഉറ്റ ചങ്ങാതിയാണെന്ന് പറയാം. സന്തോഷത്തിലും സങ്കടത്തിലും ഒക്കെ നമ്മുടെ ജീവിതവുമായി ഇഴ ചേര്‍ന്ന ചങ്ങാതി. ഓരോ വികാരവും, ആളുകളെയും, ഭക്ഷണവും ഒക്കെ പരിചയപ്പെടുത്താനായി ഇമോജികള്‍ ഉണ്ട്. എന്നാല്‍ ഇതാ ഇമോജികളിലെ താരമായ മറ്റൊരാള്‍ വരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ഒരു പെര്‍സണലൈസ്ഡ് ഇമൊജി.

ഈ മാസം അവസാനത്തോടെ അയര്‍ലന്‍ഡിലെത്തുന്ന പാപ്പയ്ക്കായാണ് ഈ പുതിയ ഇമോജികള്‍ വരുന്നത്. ഈ മാസം അവസാനത്തോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഈ ഇമൊജി ഉപയോഗിക്കാന്‍ സാധിക്കും. #popinireland, #pápainÉirinn, #festivaloffamilies എന്നീ ഹാഷ്ടാഗുകളുടെ സഹായത്തോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഈ ഇമോജി ഉപയോഗിക്കാം.

ഐറിഷ് പതാകയുടെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പ നില്‍ക്കുന്ന രീതിയിലാണ് ഇമൊജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനു പുറമേ, അയര്‍ലണ്ടിന്റെ നോക്ക് ഷ്രൈനിന് (Knock Shrine)  മുന്നില്‍ പാപ്പ നില്‍ക്കുന്ന മാതൃകയില്‍ മറ്റൊരു ഇമൊജി കൂടി വികസിപ്പിച്ചിട്ടുണ്ട്.

ആഗസ്ത് 25 – 26 തിയതികളില്‍ പാപ്പ നടത്തുന്ന സന്ദര്‍ശനത്തെ സൂചിപ്പിക്കാനാണ് ഈ ഇമോജികള്‍ സൃഷ്ടിച്ചിരിക്കുന്നത്. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പാപ്പ അയര്‍ലണ്ടില്‍ എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.