റവ. ഡോ. സുജൻ അമൃതം, പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ റവ. ഡോ. സുജൻ അമൃതത്തെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.

പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂർദിന്റെയും മകനാണ് 51 -കാരനായ ഫാ. സുജൻ. റോമിലെ സന്താക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2008-മുതൽ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പ്രഫസറായ ഇദ്ദേഹം ഫിലോസഫി വിഭാഗം ഡീനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.