കെസിബിസിയുടെ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി നിയമിതനായി

കെസിബിസിയുടെ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി നിയമിതനായി. കെസിബിസിയുടെ വർഷകാല സമ്മേളനത്തിൽ വച്ചാണ് ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി ചുമതല ഏറ്റെടുത്തത്. എറണാകുളം – അങ്കമാലി അതിരൂപതാംഗമാണ് ഇദ്ദേഹം. മൂന്നു വർഷത്തേയ്ക്കാണ് നിയമനം.

കെസിബിസിയുടെ ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വർഗ്ഗീസ് വള്ളിക്കാട്ട് പ്രവർത്തന കാലാവധി പൂർത്തിയാക്കിയതിന് തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി, എറണാകുളം – അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ മാനേജർ, തൃക്കാക്കര ഭാരതമാതാ കോളേജ് മാനേജർ, കത്തോലിക്കാ കോൺഗ്രസിന്റെയും കാത്തലിക് ടീച്ചേ‌ഴ്‌സ്‌ ഗിൽഡിന്റെയും സംസ്ഥാന ഡയറക്ടർ, സീറോ മലബാർ സഭ വിദ്യാഭ്യാസ സിനഡൽ കമ്മീഷൻ സെക്രട്ടറി, കേരള കാത്തലിക് ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് കൺസോർഷ്യം ചെയർമാർ, രൂപതാ ബുള്ളറ്റിൻ എഡിറ്റർ എന്നീ നിലകളിൽ ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.