പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്’: വിശുദ്ധ കുർബാനയെ സ്നേഹിക്കാൻ പുതിയ സംഗീത ആൽബം  

ദിവ്യകാരുണ്യ മിഷനറി സഭാ സ്ഥാപകരിൽ ഒരാളായ ബഹുമാനപ്പെട്ട മാത്യു ആലക്കളം അച്ചന്റെ കൃതികളിൽ നിന്നും ഉരുത്തിരിഞ്ഞ ആശയം ഗാനരൂപത്തിൽ പുറത്തിറങ്ങുന്നു. ‘പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്’ എന്ന പേരിലുള്ള ഈ സംഗീത പ്രാർത്ഥനാ മഞ്ജരിയിലെ ഓരോ വരികളും ഹൃദയത്തിൽ വിശുദ്ധ കുർബാനയോട് കൂടുതൽ പ്രണയമുണർത്തുന്നതാണ്.

ഫാദർ മാത്യു പയ്യപ്പിള്ളി എംസിബിഎസ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിശുദ്ധ കുർബാന – കേന്ദ്രീകൃത ജീവിതം നയിക്കാൻ എന്നും പ്രചോദനമായിരുന്ന ഒരു വൈദികനായിരുന്നു  ഫാദർ മാത്യു ആലക്കളം. അദ്ദേഹത്തിൻറെ  കൃതികളിലൂടെ സ്‌ഫുരിച്ചിരുന്ന ദൈവാനുഭവത്തെ ആദ്യമായിട്ടാണ് ഗാനരൂപത്തിൽ ചിട്ടപ്പെടുത്തുന്നത്. ഇതിലെ  ഗാനങ്ങൾ വിശ്വാസ ജീവിതത്തിൽ ഒരു മുതൽക്കൂട്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.