പരിശുദ്ധ അമ്മ സ്വർഗ്ഗരാജ്‌ഞിയായി മുടി ധരിപ്പിക്കപ്പെടുന്ന ഐക്കൺ ശ്രദ്ധേയമാകുന്നു

പതിമൂന്നാം നൂറ്റാണ്ട് മുതൽ കത്തോലിക്കാ കലകളെ അനശ്വരമാക്കിയ ഒന്നാണ് ഐക്കണുകൾ. ലോകോത്തര ശ്രദ്ധയാകർഷിക്കുന്ന ഇത്തരത്തിലുള്ള ഒരു കലാ സൃഷ്ടിയാണ് പരിശുദ്ധ അമ്മയെ സ്വർഗ്ഗീയ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെടുന്ന ചിത്രം. വാൻകൂവറിന്റെ ചാപ്പൽ ഓഫ് ഓർഗനൈസേഷന്റെ ഈ ഐക്കൺ ജനശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്.

പരിശുദ്ധ അമ്മയെ സ്വർഗ്ഗീയ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെടുന്ന നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും ഇത് വ്യത്യസ്തമായ ഒരു സൃഷ്ടിയാണ്. ഐക്കണോഗ്രാഫർ ആയ പട്രീഷ്യ ബല്ലാർഡ് മൂന്ന് വർഷവും രണ്ട് മാസവും കൊണ്ടാണ്  33.5, 55 ഇഞ്ച്  വലിപ്പമുള്ള ഈ ഐക്കൺ പൂർത്തിയാക്കിയത്. ബി. സി. 1999 -മുതൽ ഐക്കണുകൾ നിർമ്മിക്കാനായി ആരംഭിച്ച ഈ കലാകാരി, ഈ ഐക്കൺ രചനയ്ക്ക് പരമ്പരാഗത വസ്തുക്കളായ മുട്ട ടെമ്പറ പെയിന്റ്, മുയൽ തൊലി പശ, സ്വർണ്ണ ഇല എന്നിവ മാത്രമാണ് ഉപയോഗിച്ചതെന്ന് പറയുന്നു.

രാജാവായ ക്രിസ്തു മറിയത്തെ രാജ്ഞിയായി കിരീടമണിയിക്കുമ്പോൾ ഏഴ് പ്രധാന ദൂതന്മാർ മുകളിൽ നിന്നും ജാലകങ്ങൾ വഴി നോക്കുന്നു. അമ്മയുടെ കാൽക്കൽ ആഘോഷകരമായ രീതിയിൽ സംഗീതം ആലപിക്കുന്ന ഒരാളെയും കാണാം ഈ ചിത്രത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.