ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 വര്‍ഷത്തേക്കുള്ള അതിരൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു. വോട്ടവകാശമുള്ള സെനറ്റംഗങ്ങളില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ലിബിന്‍ ജോസ് പാറയില്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഷാരു സോജന്‍ കൊല്ലറേട്ടും ട്രഷററായി ജയ്‌സ് എം. ജോസ് മുകളേലും തെഞ്ഞഞ്ഞെടുക്കപ്പെട്ടു. ജെറിന്‍ ജോയി പാറാണിയില്‍, ജോക്കി ജോര്‍ജ് അടിയായിപ്പള്ളി എന്നിവരെ വൈസ് പ്രസിഡന്റുമാരായും അലീന ലൂമോന്‍ പാലത്തിങ്കല്‍, സിറിള്‍ സിറിയക്ക് മന്നാകുളത്തില്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് അതിരൂപതാ ചാപ്‌ളെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത്, അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.