മാന്യമായി പ്രതികരിക്കുന്നവര്‍ എന്തിന് ഭയക്കണം?

കേരള പോലീസ് നിയമത്തില്‍ വകുപ്പ് 118A കൂട്ടിച്ചേര്‍ക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു. ആശയവിനിമയ സ്വാതന്ത്ര്യം പോലീസിനെ ഉപയോഗിച്ച് നിഷേധിക്കുന്ന സാഹചര്യമുണ്ടാകും എന്ന് ആശങ്ക പലരും ഉയര്‍ത്തുന്നത് കേട്ടു.

എന്തിനാണ് ഈ ആശങ്ക ?

സാമൂഹ്യമാധ്യമങ്ങളിലൂടെ അപരനെ ഭീഷണിപ്പെടുത്തുക, അധിക്ഷേപിക്കുക, അപമാനിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ മാത്രമല്ലേ ഭയക്കേണ്ടതുള്ളൂ ? അവര്‍ക്കെതിരെയാണ് പോലീസിന് കേസെടുക്കാമെന്നും, അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് വിചാരണ നേരിടേണ്ടി വരുമെന്നും ഈ നിയമം പറയുന്നത്.

മാന്യമായി വിമര്‍ശിക്കണം, സഭ്യമായി എതിരഭിപ്രായം പറയണം! അങ്ങനെയുള്ളവര്‍ എന്തിന് ഈ നിയമത്തെ ഭയക്കണം? പോലീസ് ദുരുപയോഗം ചെയ്യും എന്നാണ് ആരോപണം എങ്കില്‍ അതിന് പോലീസിനെ നിലയ്ക്ക് നിര്‍ത്താനുള്ള മറ്റു നിയമം ആവശ്യമുണ്ടെങ്കില്‍ അതാണ് പറയേണ്ടത്.

പൊതു ഇടത്തില്‍ ആര്‍ക്കെതിരെയും എന്തും പറയാം എന്ന ധാരണ മാറണം. ഇത്തരം അധിക്ഷേപങ്ങളാല്‍ കണ്ണീരണിഞ്ഞ അനവധി ആളുകളെ നേരിട്ടറിയാം; അവര്‍ക്ക് ആശ്വാസമാകണം ഈ നിയമം.

ഷെറി ജെ. തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.