കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ കെസിബിസി പ്രസിഡൻറ്  

സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ കേരളം കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആർച്ചുബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് മാർ ജോർജ് ആലഞ്ചേരി പുതിയ സ്ഥാനത്തേക്ക് എത്തുന്നത്.

പാലാരിവട്ടം പിഒസി യിൽ നടന്ന കെസിബിസി യോഗത്തിലാണ് തീരുമാനം. കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കലാണ് വൈസ് പ്രസിഡൻറ്. ജനറൽ സെക്രട്ടറിയായി ബത്തേരി മലങ്കര രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസും നിയമിതനായി.