
ക്ലരീഷ്യൻ സമൂഹത്തിന്റെ ജനറൽ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ഫാ. മാത്യു വട്ടമറ്റം. 65 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ക്ലരീഷ്യൻ സമൂഹത്തിന്റെ (സി. എം. എഫ്) സുപ്പീരിയർ ജനറൽ സ്ഥാനത്തേക്കാണ് ഫാ. മാത്യു രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത്. 20 ബിഷപ്പുമാരും 2204 വൈദികരും 132 ബ്രദറുമാരും ആണ് ക്ലരീഷ്യൻ സമൂഹത്തിലുള്ളത്.