പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കി

ഇന്ത്യയിലെ ലത്തീൻ സഭയ്ക്കുവേണ്ടി പുതിയ ലെക്ഷണറി (വചനവായനാ പുസ്തകം) തയ്യാറാക്കി. ബംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ നടന്നുവരുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിലാണ് മൂന്നു വാല്യങ്ങളുള്ള പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കിയത്.

ബോംബെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജാംബത്തിസ്ത്ത ദിക്വാത്രോയ്ക്ക് ആദ്യപതിപ്പ് കൈമാറി. ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം വർദ്ധിപ്പിക്കുവാനും അതുവഴി സജീവമായി ആരാധനയിൽ പങ്കെടുക്കുവാനുമുള്ള ക്ഷണമാണ് ഈ പുസ്തകമെന്നും കർദ്ദിനാൾ ഗ്രേഷ്യസ് വ്യക്തമാക്കി.