“എല്ലാവരും സഹോദരങ്ങള്‍”: ഫ്രാൻസിസ് പാപ്പായുടെ പുതിയ പ്രബോധനം

ഫ്രാൻസിസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം പ്രകാശനത്തിനു ഒരുങ്ങുന്നു. ഒക്ടോബര്‍ 3-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച് പ്രകാശനം ചെയ്യും. “സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…” എന്ന് ഉപശീര്‍ഷകം ചെയ്തിരിക്കുന്ന ഈ പ്രമാണരേഖ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയിലാണ് പ്രകാശനം ചെയ്യുന്നത്.

ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം ദര്‍ശിക്കുകയും അതിനെ കാലാതീതമായ ഒരു ഗാനമാക്കി മാറ്റുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപത്തില്‍വച്ചാണ് ഭൂമിയിലെ സഹോദരബന്ധത്തിന്‍റെ പുതിയ പ്രമാണം ഫ്രാന്‍സിസ് പാപ്പാ ലോകത്തിനു സമര്‍പ്പിക്കുവാന്‍ പോകുന്നത്. പാപ്പായുടെ മൂന്നാമത്തെ ചാക്രിക ലേഖനം ആണ് ഇത്.

ഒക്ടോബര്‍ 3-Ɔο തിയതി ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അസ്സീയിലെത്തി ദിവ്യബലി അര്‍പ്പിച്ചതിനുശേഷം താഴത്തെ ബസിലിക്കിയില്‍വച്ചാണ് പാപ്പാ ചാക്രിക ലേഖനത്തില്‍ മുദ്ര പതിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അറിയിച്ചു. മഹാമാരിയുടെ നിയന്ത്രണ പരിധിയില്‍നിന്നുകൊണ്ട് വിശ്വാസികളുടെ കൂടിച്ചേരല്‍ ഇല്ലാത്ത ഒരു സ്വകാര്യ ആഘോഷമായിരിക്കണമെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. പ്രകാശനകര്‍മ്മം കഴിഞ്ഞാല്‍ ഉടന്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.