വിശുദ്ധരുടെ നാമകരണ നടപടിക്രമം: പുതിയ ഡിക്രി

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ മര്‍ചേലോ സെമറാരോയും ഫ്രാന്‍സിസ് പാപ്പായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഡിക്രി അംഗീകരിച്ചത്. ഇത്തവണ വിശുദ്ധിയുടെ പടവുകള്‍ കയറുന്ന ഒരു രക്ഷസാക്ഷിയുടെയും ഏഴു ധന്യാത്മാക്കളുടെയും പേരുവിവരങ്ങളാണ് ഡിക്രിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളളത്.

രക്തസാക്ഷി:

ഇറ്റലി സ്വദേശിയായ അത്മായനും ദൈവദാസനുമായ രക്തസാക്ഷി, റൊസാരിയോ ആഞ്ചലോ ലിവത്തീനോയുടെ (1952-1990) മരണം വിശ്വാസത്തെപ്രതിയെന്ന് പാപ്പാ  സ്ഥീരികരിച്ചു.

ധന്യാത്മാക്കള്‍:

തുടര്‍ന്ന് 7 ദൈവദാസന്മാരുടെ വീരോചിതപുണ്യങ്ങളും പാപ്പാ അംഗീകരിച്ചു. അവരുടെ പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

a) വാസ്‌കോ ഡി ക്വിരേഗാ (1470-1565): സ്‌പെയിന്‍കാരനായ അത്മായനാണ് ദൈവദാസന്‍ ക്വിരേഗാ.

b) ഡീനോ എന്ന് അറിയപ്പെട്ട മറിയത്തിന്റെ ദാസന്മാരുടെ സന്യാസ സമൂഹത്തില്‍പെട്ട ഇറ്റലിക്കാരന്‍ ബെര്‍ണാര്‍ദീനോ പിച്ചിനേലി (1905-1984).

c) സ്‌പെയിനിലെ ഇടവക വൈദികന്‍, ദൈവദാസന്‍ അന്തോണിയോ വിന്‍ചേന്‍സോ ഗൊണ്‍സാലെസ് സ്വാരസ് (1817-1851).

d) ഇറ്റലിക്കാരനും ഇടവക വൈദികനുമായ അന്തോണിയോ സെഗേസ്സി (1906-1945).

e) കസാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ മിഷനറിയും ഇടവക വൈദികനുമായ ബെര്‍ണാര്‍ദോ അന്തൊണീനി (1932-2002).

f) ചെക്ക് റിപ്പബ്ലിക് സ്വദേശിയും വി. ഫ്രാന്‍സിസ് സാലസിന്റെ സന്യാസ സമൂഹാംഗവുമായ ദൈവദാസന്‍ ഇഗ്‌നേഷ്യസ് സ്തൂക്‌ളി (1869-1953).

g) ഏറ്റവും പരിശുദ്ധയും സഹരക്ഷകിയുമായ കന്യകാമറിയത്തിന്റെ നാമത്തിലുള്ള സന്യാസ സഭാംഗമായ റോസാ സള്‍ത്തേരി (1951-1974).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.