‘വചനത്തിൻ നിറകുടം’ പുതിയ ക്രിസ്മസ് ഗാനം റിലീസ് ചെയ്തു

മനസിന്റെ മടിത്തട്ടിൽ ചേക്കേറുന്ന വരികളും നാവിൻ തുമ്പിൽ തുടിക്കുന്ന ഈണവും ഹൃദയത്തിൽ അലിയുന്ന ആലാപനവും സ്വർഗീയ സംഗീതം പൊഴിക്കുന്ന ഓർക്കസ്‌ട്രേഷനും കൊണ്ട് വിശിഷ്ടമായ ഒരു പുതിയ ക്രിസ്മസ് മെലഡി യുട്യൂബിലൂടെ റിലീസ് ചെയ്തു.

ജോസ് കുമ്പിളുവേലിയുടെ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലിയുടെ ഈണത്തിൽ പ്രശസ്ത പിന്നണി ഗായിക സിസിലി ആലപിച്ച ‘വചനത്തിൻ നിറകുടം’ എന്ന ക്രിസ്മസ് ഗാനം ആസ്വദിച്ചു ഉണ്ണിയെ വരവേൽക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.