‘നമുക്ക് സ്വപ്നം കാണാം’ : പ്രത്യാശ പകർന്നു പാപ്പായുടെ പുതിയ പുസ്തകം

ക്രിസ്തുമസ് ആഗതമാകുന്ന നേരത്ത് പ്രതീക്ഷയും പ്രത്യാശയും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം വിപണിയിൽ. ‘നമുക്ക് സ്വപ്നം കാണാം’ (let us dream) എന്നപേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം പകർച്ചവ്യാധിയുടെ സമയത്തെ എങ്ങനെ അതിജീവിക്കണം എന്ന ബ്രിട്ടീഷ് ജേർണലിസ്റ്റ് ഓസ്റ്റൺ ഐവറെയുടെ ചോദ്യത്തിനുള്ള മറുപടിയായി പാപ്പാ തയ്യാറാക്കിയതാണ്.

പകർച്ച വ്യാധിയും സാമൂഹികമായ പ്രതിസന്ധികളും മനുഷ്യത്വത്തിന്റെ ഭാവിയെ ചോദ്യം ചെയ്യുമ്പോൾ അവയെ ഒക്കെ പ്രതീക്ഷയോടെ നേരിടാൻ തയ്യാറാക്കുകയാണ് ‘നമുക്ക് സ്വപ്നം കാണാം’ എന്ന പുസ്തകം. ” പകർച്ചവ്യാധിയെ മറികടക്കാൻ കൊറോണ വൈറസിനുള്ള പരിഹാരം മാത്രമല്ല നാം കണ്ടെത്തേണ്ടത്. അത് പ്രധാനമാണ്, എങ്കിൽ തന്നെയും മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിതിയെ തകർക്കുന്ന വൈറസുകൾക്കുള്ള പരിഹാരവും നാം കണ്ടെത്തണം” – പാപ്പാ പറയുന്നു.

ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ വളരെ സ്വതന്ത്രമായും ശാന്തമായും ശുഭാപ്തിവിശ്വാസത്തോടും നർമ്മത്തോടും കൂടി വായനക്കാരുമായി പാപ്പാ നേരിട്ട് പങ്കുവയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.