മാർപാപ്പയുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ അമ്മ’ ഇന്ന്  പ്രസിദ്ധികരിക്കും

ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ അമ്മ’ ഇന്ന് പ്രസിദ്ധികരിക്കും. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ആണ് പുറത്തിറക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളാണ് പുസ്തകം മുമ്പോട്ട് വയ്ക്കുന്നത്.

മാർപാപ്പ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പലപ്പോഴായി നൽകിയിട്ടുള്ള സന്ദേശങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം. ഇന്ന് ലോകം അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവും, അതുവഴിയുണ്ടാകുന്ന പ്രകൃതിയിലെ കെടുതികളും, മനുഷ്യർ പരസ്പരമുള്ള  സ്നേഹരാഹിത്യവുമെല്ലാം പുസ്തകത്തിൽ ചർച്ചയാകുന്നു.

മനുഷ്യർ ഭൂമിക്ക് ഏല്പിച്ച സകല മുറിവുകൾക്കും ക്ഷമ ചോദിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിക്കുന്ന ലേഖനവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ബെർത്തലോമിയോ ഒന്നാമനാണ് ഈ പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.