കോവിഡ് പശ്ചാത്തലത്തിൽ യേശുവുമായി ആഴപ്പെടുവാൻ സഹായിക്കുന്ന ഒരു പുസ്തകം

‘പ്രതിസന്ധിയിലും ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ: മഹാമാരി നമ്മെ എന്ത് പഠിപ്പിക്കുന്നു'( Finding Christ in The Crisis : What the Pandemic Can Teach Us ) എന്ന പുസ്തകവുമായി സുവിശേഷ പ്രഘോഷണത്തിനു പുതിയ മാനങ്ങൾ രചിക്കുകയാണ് കാനഡ, വിക്ടോറിയ രൂപതയിലെ പുരോഹിതനും ‘ക്ലറിക്കലി സ്പീക്കിംഗ്’ എന്ന പോഡ്‌കാസ്റ്റിന്റെ സഹ എഴുത്തുകാരനുമായ ഹാരിസൺ അയർ.

2020 -ലെ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസികൾക്ക് ഒരുതരം ആശയക്കുഴപ്പവും പരിഭ്രമവും നേരിട്ടപ്പോൾ പ്രതീക്ഷയും വിശ്വാസവും സ്നേഹവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ‘സിംപ്ലി കാത്തോലിക്’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ മൈക്കിൾ ഹെയിൻലെയ്യ്‌നുമായി ചേർന്നാണ് വിശുദ്ധ ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകം രചിച്ചിരിക്കുന്നത്.

“ദൈവം തന്റെ ജനത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ചരിത്രത്തിൽ മഹാമാരികളൊന്നും പുതിയ കാര്യമല്ല. ചരിത്രത്തിൽ മുൻപും ഇതുപോലുള്ള കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മെ കൂടുതൽ ആഴത്തിലുള്ള ഊർജ്ജസ്വലതയിലേക്ക് കൊണ്ടുവരാൻ ദൈവം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ” ആത്മീയപരമായ ഒരു പുതുക്കലിന്റെ പുസ്തകമാണിത്‌. അതുകൊണ്ടുതന്നെ ഹൃദയം തുറക്കുവാൻ തയാറായിരിക്കുന്നവർക്കുമുൻപിൽ സഭയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയ്ക്കു സാധ്യത നൽകുവാൻ ഇതിനു തീർച്ചയായും കഴിയും.” -ഫാ. അയർ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.